നീലേശ്വരം :കാണികളെ ആവേശത്തില്‍ ആറാടിച്ചുകൊണ്ട് കാര്യങ്കോട്ട് വള്ളംകളി ലീഗ് മത്സരം സംഘടിപ്പിച്ചു. കാര്യങ്കോട് റെഡ്സ്റ്റാര്‍ ബോട്ട് ക്ലബ്ബ് അംഗങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി 5-പേര്‍ തുഴയും വള്ളംകളി ലീഗ് മത്സരം സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് കാര്യങ്കോട് പഴയ കടവില്‍ സമീപം വെച്ച് നടന്ന ആവേശകരമായ വള്ളംകളി മത്സരത്തില്‍ രതീഷ്.ടി.കെ നയിച്ച ടീം ഒന്നാം സ്ഥാനവും ബിജു .കെ നയിച്ച ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഏറ്റവും നല്ല അമരക്കാരനായി അജയ് -യെയും അണിയക്കാരനായി സഞ്ജുവിനെയും തെരഞ്ഞെടുത്തു.മത്സര വിജയികള്‍ക്ക് റെഡ്സ്റ്റാര്‍ ദുബൈയുടെ ഭാരവാഹിയായ ഇ.വി.മധു സമ്മാനദാനം നടത്തി.മത്സരങ്ങള്‍ മഹേന്ദ്രന്‍. എം ,പ്രമോദ്.പി, എന്നിവര്‍ നിയന്ത്രിച്ചു. ക്ലബ്ബ് സെക്രട്ടറി രജിത്ത് കുമാര്‍. വി.വി സ്വാഗതവും പ്രസിഡന്റ് ബാബു.ടി നന്ദിയും പറഞ്ഞു.
