കരിന്തളം :അന്തരിച്ച ബിജെപി നേതാവ് കെ കെ നാരായണന്റെ 41-ാം ചരമദിന ദിവസത്തിന്റെ ഭാഗമായി നടന്ന
ശ്രദ്ധാഞ്ജലി ചടങ്ങില്‍ കെ കെ നാരായണനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കും വിധം പ്രസംഗിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി കരിമ്പില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു . പാര്‍ട്ടി വിട്ടതില്‍ കെ.കെ നാരായണന് മനോവിഷമം ഉണ്ടായിരുന്നുയെന്നും, അതില്‍ അദ്ദേഹം പശ്ചാത്തപിച്ചിരുന്നുയെന്നുമാണ് എംപി സംസാരിച്ചത്. ഇതു പോലെയുള്ള പച്ച കള്ളം എവിടുന്ന് കിട്ടിയെന്ന് എം പി വ്യക്തമാക്കണം. കെ.കെ നാരായണന്‍ അന്തരിച്ച് 40 ദിവസമായിട്ടും അവിടെ വരെ ഒന്ന് തിരിഞ്ഞു നോക്കാത്ത എം.പി 41-ാം ദിവസം വന്നു ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണം. ഉണ്ണിത്താന്‍ എം.പിയുടെ പ്രവര്‍ത്തനത്തില്‍ മനം മടുത്ത് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രഭരണത്തില്‍ ആകൃഷ്ടനായാണ് കെ.കെ .നാരായണന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് പല യോഗങ്ങളിലും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. പൊതുപ്രവര്‍ത്തനത്തിലും വ്യക്തി ജീവിതത്തിലും കറ പുരളാത്ത വ്യക്തിത്വത്തിനുടമയായ കെ. കെ. നാരായണന്റെ ജീവിതം നാട്ടുകാര്‍ക്കെല്ലാം സുപരിചിതമാണ്. അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങില്‍ പോലും പച്ച കള്ളം പറയുന്ന എം.പി ഈ നാടിന് അപമാനം ആണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ പ്രമോദ് വര്‍ണ്ണം അധ്യക്ഷത വഹിച്ചു. പി സി പത്മനാഭന്‍, ചന്ദ്രന്‍ പൈക്ക ,സി കെ സുകുമാരന്‍ ,രാമകൃഷ്ണന്‍ ബിരിക്കുളം ,സുഗതന്‍ വരഞ്ഞൂര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് തലയടുക്കം സ്വാഗതവും, നിഷാദ് കുമ്പളപ്പള്ളി നന്ദിയും പറഞ്ഞു.
