കാസർകോട്: പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ പരേത നായ പൊക്രയിൽ ഡിസൂസയു ടെ മകൻ വിസാന്തി ഡിസൂസയാണ് (52)മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബാറഡുക്കയിലെ തട്ടുകടയിൽ നിന്ന് പൊറോട്ടയും പഴവും വാങ്ങി കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവർ വിസാന്തിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേള, കട്ടത്തടുക്കയിലെ ഒരു വെൽഡിംഗ് ഷോപ്പിൽ ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു മാതാവ്: ലില്ലി. വിസാന്തി ഡിസൂസ.
