ഏച്ചിക്കാനം കരക്കക്കാല്‍ ശ്രീ മൂള്ളനജ്ഞന്‍ കരിം ചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം 2026 ഫെബ്രുവരി 22, 23 തീയ്യതികളില്‍

ഏച്ചിക്കാനം : കരക്കക്കാല്‍ ശ്രീ മൂള്ളനജ്ഞന്‍ കരിം ചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം 2026 ഫെബ്രുവരി 22, 23, തീയ്യതികളിലായി നടക്കും. ഇതിന് മുന്നോടിയായി വിപുലമായ യോഗം ചേര്‍ന്നു. യോഗം ഡോ. ഏ സി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി ഡബ്യു ഡി എന്‍ ഞ്ചിനിയര്‍ പി.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണന്‍ മധുരംമ്പാടി മുഖ്യപ്രഭാഷണം നടത്തി. കാനത്തില്‍ കണ്ണന്‍,മധുപനങ്ങാട്, എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ഫണ്ട് ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗോപാലന്‍ കരിയ കണ്ടം പി.കെ.നാരായണന് കൈമാറി. കെ.സുരേഷ്, പി കുമാരന്‍, ചന്ദ്രന്‍ മടത്തിനാട്ട്, എം. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കൃഷ്ണന്‍ ഏച്ചിക്കാനം സ്വാഗതവും, കെ.സി. മോഹനന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ.നാരായണന്‍ (ചെയര്‍മാന്‍), വിജയന്‍ (ജനറല്‍ കണ്‍വീനര്‍), പി.കുമാരന്‍ (പബ്ലിസിറ്റി കണ്‍വീനര്‍), സുമേഷ് ഏച്ചിക്കാനം കരക്കക്കാല്‍ തറവാട്ട് മുപ്പനായും തെരഞ്ഞെടുത്തു.

error: Content is protected !!