നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച കാഞ്ഞങ്ങാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴസ്ണ്‍ കെ.വി.സുജാത ടീച്ചര്‍ നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, കെ വി സരസ്വതി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ വി സുശീല, ബാലകൃഷ്ണന്‍ പട്ടാക്കാല്‍, കെ കെ ബാബു, ആശുപത്രി സൂപ്രണ്ട് ഡോ. ബി സന്തോഷ്, മിനി ജോസഫ്, പ്രമോദ് കരുവളം, പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കോണ്‍ഫറന്‍സ് ഹാള്‍ നഗരസഭനവീകരിച്ചത്.

error: Content is protected !!