ലോക അള്‍സിമേഷസ് ജില്ലാതല ദിനാചരണം

കാഞ്ഞങ്ങാട് :ലോക അള്‍സിമേഷസ് ജില്ലാതല ദിനാചരണം കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ഹോസ്ദുര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും, തത്ത്വമസി യോഗ സെന്റര്‍ വെള്ളിക്കോത്തും, പുല്ലൂര്‍ കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുത്തപ്പന്‍ മടപ്പുര ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി അഡീഷണല്‍ ജില്ലാ ജഡ്ജ് ചെയര്‍മാന്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സുജാത, ദാമോദരന്‍ കരക്കക്കുണ്ട് എന്നിവര്‍ സംസാരിച്ചു.മുത്തപ്പന്‍ മടപ്പുര കമ്മിറ്റി പ്രസിഡന്റ് കെ.വി. രാഘവന്‍ സ്വാഗതവും, അശോക് രാജ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!