നീലേശ്വരം: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഹങ്കര്‍ പ്രൊജക്ടിന്റെ ഭാഗമായി ഗവ: ഹോമിയോ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി മാസത്തില്‍ ഒരു ദിവസം ഭക്ഷണ പൊതി നല്‍കാനായി ‘ മീല്‍ മിഷന്‍ ‘ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് പി. ആര്‍ ഉഷ അധ്യക്ഷതവഹിച്ചു. ലയണ്‍സ് റീജിയന്‍ ചെയര്‍പേര്‍സണ്‍ സുകുമാരന്‍ പൂച്ചക്കാട് വിശിഷ്ടാതിഥിയായിരുന്നു. ആശുപതി സൂപ്രണ്ട് ഡോ: ഹീര, അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.എം കുഞ്ഞബ്ദുള്ള, മുന്‍ പ്രസിഡന്റ് കെ.വി സുനില്‍ രാജ്, സെക്രട്ടറി സുബോധ് എം.കെ, എം.ഹമീദ് ഹാജി, ഗൈഡിംങ് ലയണ്‍ ടി.വി അനില്‍കുമാര്‍, ക്ലബ്ബ് സെക്രട്ടറി പി. ബിന്ദു, ട്രഷറര്‍ പി. സ്മിത എന്നിവര്‍പ്രസംഗിച്ചു.
