പുല്ലൂര്‍:പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പാറപ്പള്ളിയില്‍ അനുവദിച്ച മിനിമാസ്റ്റ് ലൈറ്റിന്റ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു.പഞ്ചായത്ത് പരിധിയില്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഒന്നതാമത്തെ ലൈറ്റ് ആണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ രതീഷ്, മുസ്ലിം ലീഗ് നേതാവ് ഹസൈനാര്‍ പാറപ്പള്ളി,അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
