ചെറുവത്തൂര്‍ : പ്രവാസിവോട്ടവകാശംഏറെസങ്കീര്‍ണ്ണവും ആശങ്ക ജനകവുമായ നിലപാടാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത് ആയതിനാല്‍ പ്രവാസി വോട്ട് കൂട്ടമായി തള്ളപ്പെടുമെന്ന ആശങ്ക പരിഹരിക്കണമെന്ന് കേരള പ്രവാസി കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍ അധ്യക്ഷനായി. തിരികെഎത്തിയ പ്രവാസികള്‍ക്കും പ്രവാസി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീകൃഷ്ണപിള്ള സംഘടന റിപ്പോര്‍ട്ടും
ജില്ലാ ട്രഷറര്‍ പി പി സുധാകരന്‍ വരവ് ചിലവ് കണക്കുംജില്ലാ ജോയിന്റ സെക്രട്ടറി ഷാജി ഇടമുണ്ട അനുശോചനപ്രമേയം അവതരിപ്പിച്ചു. 12 ഏരിയ കമ്മിറ്റിയും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി മാരായ പി സൈതാലിക്കുട്ടി, പി കെ അബ്ദുള്ള, ജലീല്‍ കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ സ്വാഗതവും പി വി വിജയന്‍ നന്ദിയും പറഞ്ഞു
ഭാരവാഹികള്‍ ഒ നാരായണന്‍ (പ്രസിഡന്റ്), ബി എം ഹമീദ്, പ്രമീള, വി വി കൃഷ്ണന്‍ (വൈസ് പ്രസിഡന്റ് മാര്‍), പി വി വിജയന്‍ (സെക്രട്ടറി), ഷാജി എടമുണ്ട, പി വാസു, രാമചന്ദ്രന്‍ കണ്ടതില്‍ ജോയിന്റ് (സെക്രട്ടറിമാര്‍), പി പി സുധാകരന്‍ (ട്രഷറര്‍), തമ്പാന്‍ കീനേരി, അബ്ദുല്‍ റാഹിമാന്‍, സുരേന്ദ്രന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി 36 അംഗ ജില്ലാ കമ്മിറ്റിയെ തെരെഞ്ഞടുത്തു.
