കാഞ്ഞങ്ങാട്: പലവിധ പിറന്നാള്‍ സമ്മാനങ്ങള്‍ നല്കുന്ന ഈ എഐ യുഗത്തില്‍ നൂലില്‍ തീര്‍ത്ത ചിത്രം സഹോദരന് പിറന്നാള്‍ സമ്മാനമായി നല്കി 13 വയസുകാരന്. ആരും കൊതിക്കുന്ന പിറന്നാള്‍ സമ്മാനം ഏറ്റുവാങ്ങിയ ജേഷ്ഠന് അനുജന്റെ സ്നേഹസമ്മാനത്തിന് മുമ്പില്‍ നമസ്കരിച്ചു.ബാനം ചെരപ്പാറയിലെ രാജേന്ദ്രന്-അജിത ദമ്പതികളുടെ മകന് ആരുഷ് രാജേന്ദ്രനാണ് തന്റെ അച്ഛന്റെ ജേഷ്ഠനായ രാഘവന്റെ മകന് വരുണിന്റെ ചിത്രം നൂല്കൊണ്ട് നെയ്തെടുത്ത മനോഹരമായ
പിറന്നാള്‍ സമ്മാനമൊരുക്കിയത്.ചിരട്ടകള്‍ കൊണ്ടുള്ള പൂക്കളും കാര്‍ബോര്‍ഡ് കൊണ്ടുള്ള തെയ്യ ങ്ങളുടെ ശില്പമടക്കം നിര്‍മ്മിച്ചിട്ടുള്ള ആരുഷ്ആദ്യമായിട്ടാണ് നൂലില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നത്.സ്കൂള്‍ വിട്ട വന്ന് വീട്ടിലെ പഠിത്തത്തിനിടയില്‍ സമയം കണ്ടെത്തി യാണ് അഞ്ചുദിവസംകൊണ്ട് ചിത്രം തീര്‍ത്തത്. ബാരിയുടെ ഫ്രെയിമില്‍ വെള്ള തുണി അടിച്ച് പൂ ര്‍ണ്ണമായും കറുത്ത നൂല് ഉപയോഗിച്ച് ഈ കൊച്ചു മിടുക്കന് തന്റെ സ്വപ്പ്നം നെയ്തത്. ബാനം ഗവ: ഹൈസ്കൂളിലെ ഏഴാംതരം വി ദ്യാര്ത്ഥിയാണ്ആരുഷ്.
