കാഞ്ഞങ്ങാട് :വിവേകാനന്ദ വിദ്യാലയം കൊളവയല്‍ അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണത്തിന്റെ ഭാഗമായി അജാനൂര്‍ കടപ്പുറം ശുചീകരിച്ചു. ശുചീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ അമ്പാടി കാരണവര്‍ നിര്‍വഹിച്ചു. പ്രധാന അദ്ധ്യാപിക എന്‍ കെ ബിന്ദു അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗമായ ഗണേഷ് സമുദ്രതീര ശുചീകരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചു. അജാനൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ വിജയന്‍ കാരണവര്‍, ഗുളികന്‍ വെളിച്ചപ്പാടന്‍, വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ എന്നിവര്‍ സംസരി ഈ. അതിനു ശേഷം പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സമിതി അംഗങ്ങളായ ശ്രീമതി പ്രേമ,ശ്രീമതി സൂര്യ എന്നിവര്‍ പങ്കെടുത്തു. വിദ്യാലയ സമിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, മാതൃസമിതി പ്രവര്‍ത്തകര്‍, കൊളവയല്‍ നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാലയ സെക്രട്ടറി അജിത പ്രഭാകരന്‍ നന്ദി പറഞ്ഞു.
