ശിവസേന ആചാര സംരക്ഷണ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് : ശിവസേന സംസ്ഥാന ഘടകത്തിന്റെ ആഹ്വാനപ്രകാരം ശിവസേന കാസര്‍കോട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിന് മുന്നില്‍ ആഗോള അയ്യപ്പ ഭക്ത സംഗമത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, ശബരിമലയിലെ ദ്വാരക പാലക ശില്പങ്ങളുടെ അറ്റകുറ്റ പണിയുടെ പേരില്‍ നടക്കുന്ന പകല്‍കൊള്ള അവസാനിപ്പിക്കുക ദേവസ്വം ഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക തീര്‍ത്ഥാടന കാലത്ത് കേരളത്തിന്റെ സംസ്ഥാന അതിഥി മന്ദിരങ്ങളില്‍ അ യ്യപ്പന്‍മാര്‍ക്ക് വിരിവെക്കുന്നുള്ള സൗകര്യം ഒരുക്കുക അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഈടക്കുന്ന നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുക തീര്‍ത്ഥാടന മേഖലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ഇപ്പോള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസിക്കുളുടെ കൂടെ എന്ന് പറയുന്നത് പഞ്ചസാരയിലെ പാഷണമാണെന്നും ശിവസേന ജില്ലാ പ്രസിഡന്റ് കെ പി ജയരാജ് പ്രതിഷേധ കൂടായ്മയില്‍ കുറ്റപ്പെടുത്തി. ശിവസേന നേതാക്കളായ കാഞ്ഞങ്ങാട് മേഖല ഓര്‍ഗനൈസര്‍ സി അനീഷ് , ജില്ല കമ്മിറ്റി മെമ്പര്‍ പ്രസാദ് ഒ നായര്‍,വനിതസേന നേതാക്കളായ ടി പി പുഷ്പജ, എ ടി.ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!