മാവുങ്കാല്‍:കഴിഞ്ഞ നാല് പതിറ്റാണ്ടായി ഏച്ചിക്കാനം പ്രദേശത്ത് സൗജന്യ വിദ്യാഭ്യാസം നല്കി വരുന്ന സരസ്വതി ക്ഷേത്രമാണ് ഏച്ചിക്കാനത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുജി വിദ്യാ മന്ദിരം. ഭാരതീയ വിദ്യാനികേതിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളും സെപ്റ്റംബര്‍ 20 അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ പ്രവര്‍ത്തനം നടത്തി.ഇതിന്റെ ഭാഗമായി ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാ മന്ദിരം, ഏച്ചിക്കാനം തോടും പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി എടുത്ത് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പൊതു സ്ഥലങ്ങളിലും ജല സ്രോതസുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക, ഇത് നമ്മുടെ കുട്ടികളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.സ്കൂള്‍ പ്രധാനധ്യാപിക ടി.ആര്.ഷീജ ഉദ്ഘാടനം ചെയ്തു.
വിദ്യാലയ സമിതി പ്രസിഡന്റ് സി യതീന് അധ്യക്ഷത വഹിച്ചു. ബിനോരാജ് കോട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയം സേവക് സംഘം, ജില്ലാ പ്രൗഡ ശാഖാ പ്രമുഖ് പി. കൃഷ്ണന് ഏച്ചിക്കാനം, വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് പി.പി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി പുഷ്പലത. പി സ്വാഗതവും വിദ്യാലയ സമിതി അംഗം പി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രദേശത്തെ മാരാര്‍ജി ക്ലബ്ബ് ഏച്ചിക്കാനം ,ബജരംഗി ക്ലബ്ബ് ഏച്ചിക്കാനം, ബ്രദേഴ്സ് ബര്‍മ്മ ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവരും കുടുംബശ്രീ പ്രവര്‍ത്തകര്‍, മാതൃസമിതി അംഗങ്ങള്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരും പങ്കാളികളായി.
