കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ സ്വച്ഛ് ഭാരത് മിഷന് (നഗരം) 2.0, ശുചിത്വ കേരളം (നഗരം) എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് കൊണ്ട് പടന്നക്കാട് ലക്ഷം വീട് ഉന്നതിയില്‍ സ്ഥാപിച്ച കമ്മ്യൂണിറ്റി ടോയ്ലറ്റ് ചെയര്‍പേഴ്സണ്‍ കെ വി സുജാത തുറന്ന് കൊടുത്തു.
നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അദ്ധ്യക്ഷനായി .ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ലത,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. പ്രഭാവതി ,കൗണ്‍സിലര്‍ന്മാരായ പള്ളിക്കെ രാധാകൃഷ്ണന്, കെ രവീന്ദ്രന് ,മുഹമ്മദ് കുഞ്ഞി, സെവന് സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്,നഗരസഭ സെക്രട്ടറി പി ഷിബു , നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു ,മുന്‍സിപ്പല്‍ എഞ്ചിനിയര്‍ കെ.വി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ അനീശന്‍ സ്വാഗതം പറഞ്ഞു.
നഗരസഭ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പരിപാടിയില്‍സംബന്ധിച്ചു.
