തൃക്കരിപ്പൂരില്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃക്കരിപ്പൂര്‍: പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ നിസാറിന്റെ മകന്‍ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വലിയപറമ്പ് വീരാന്‍ കട വ് പാലത്തിന് സമീപം
കൂട്ടുകാരുമായി മീന്‍ പിടിക്കാന്‍ എത്തിയപ്പോഴാണ് അപകടം. പുഴയില്‍ വീണ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ മുഹമ്മദിനെ പുഴയില്‍ നിന്നും വീണ്ടെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എളമ്പച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

error: Content is protected !!