കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്റെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് ,വെള്ളരിക്കുണ്ട് താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ ആഡിറ്റ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്ന ജീവനക്കാര്‍ക്ക്ഏകദിനം പരിശീലനം നടത്തി. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു.പരിശീലന പരിപാടി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ പി.മണി മോഹന്‍ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ ട്രാര്‍ ജനറല്‍ .പി. ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ .അശോകന്‍ ക്ലാസ് എടുത്തു. ഹോസ്ദുര്‍ഗ് സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ ആഡിറ്റ് പി ബിന്ദു മോള്‍, വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വി സുനില്‍ കുമാര്‍. എന്നിവര്‍സംസാരിച്ചു.
