കാഞ്ഞങ്ങാട് : ശക്തമായ കാലവര്‍ഷത്തിന്റെ ഭാഗമായും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ വലിച്ചതിനെ തുടര്‍ന്നും തകര്‍ന്ന വെള്ളിക്കോത്ത് – കിഴക്കുംകര റോഡ് നവീകരണത്തിന് അടിയന്തിര പ്രാധാന്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 27ലക്ഷം രൂപ വകയിരുത്തിയ പദ്ധതി 22.8 ലക്ഷം രൂപയ്ക്കാണ് കോണ്ട്രാക്ടര് വി വി മനോജന് ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. മഴ പൂര്‍ണ്ണമായും മാറിയ ഉടനെ പ്രവര്ത്തിആരംഭിക്കും.
