രാജാസ് സ്‌കൂളിന് മുന്നില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണം: പിടിഎ

നീലേശ്വരം :രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന്റെ മുന്നില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന് സ്‌കൂള്‍ പിടിഎ ജനറല്‍ബോഡിയോഗം അധികൃതരുടെ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജാസിന്റെ മെയിന്‍ ഗേറ്റിനു മുന്നില്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്ന് വാഹനങ്ങള്‍ അതിവേഗത്തില്‍ വരുന്നതു വലിയൊരു അപകടത്തിലേക്ക് സാധ്യത ഉള്ളതുകൊണ്ട് സ്‌കൂളിന്റെ ഗേറ്റിന് സമീപത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന് രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന്റെ വര്‍ഷിക ജനറല്‍ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. പലതവണ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഉദയവര്‍മ്മ രാജ, പിടിഎ വൈസ് പ്രസിഡന്റ് പ്രഭാകര പണിക്കര്‍, മദര്‍ പിടിഎ പ്രസിഡന്റ് രജിത മോഹന്‍, വിനോദ് കുമാര്‍ എ, രമേശന്‍ കാര്യങ്കോട്, സുരേഷ് വി കെ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രത്‌നമണി കെ സ്വാഗതവും, ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!