കാഞ്ഞങ്ങാട് : നിലവിലെ നിയമപ്രകാരം അക്രമണകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലുവാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനന് അധികാരമുണ്ടെന്നിരിക്കെ,പുതിയബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ വരുന്നതും നടപ്പില്‍ വരുത്താന്‍ കാലതാമസവും നിയമ തടസ്സങ്ങളും എറെയുള്ളതുമാണ്.
നിലവിലെ നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത് .
കഴിഞ്ഞ ഒമ്പതര വര്‍ഷം കര്‍ഷക താല്പര്യങ്ങള്‍സംരഷിക്കാതിരുന്ന സര്‍ക്കാര്‍ പഞ്ചായത്ത് തീരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നാടകവുമായി ഇറങ്ങിയിരിക്കുന്നത്.
കര്‍ഷക സമൂഹം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുമെന്നും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ആരോപിച്ചു .
കാഞങ്ങാട് നടന്ന കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സോജന്‍ കുന്നേല്‍, പി. ചന്ദ്രമോഹന്‍ , അശോക് ഹെഗ്‌ഡേ, ഡോ. ടിറ്റോ ജോസഫ്, സി.വി.ബാലകൃഷ്ണന്‍, അനില്‍ വാഴുന്നോറടി , പി പത്മകുമാര്‍, വേണുഗോപാലന്‍ നായര്‍ ഇടയില്ലം, അബ്രാഹം കാരാക്കാട്ട് , ജോണി തോലംപ്പുഴ, ബാലകൃഷ്ണന്‍ പീലിക്കോട് . പുരു ഷോത്തമന്‍ നായര്‍ , സാബു അബ്രഹാം , സി. എ. ബാബു . നോബിള്‍ മാത്യു എന്നിവര്‍പ്രസംഗിച്ചു
