കാഞ്ഞങ്ങാട് :മനുഷ്യ ശരീരത്തിലെ ഇന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ടതും കാഴ്ച ശക്തിയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും കണ്ണിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആയി കാഞ്ഞങ്ങാട് നഗരസഭയുടെ സേവന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതോടൊപ്പം പൊതു നന്മ പ്രവര്‍ത്തനവും നടത്തുന്ന നഗരസഭാ ജീവനക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും കൂട്ടായ്മയായ ഒപ്പരത്തിന്റെ ആഭിമുഖ്യത്തില്‍ ആധുനിക രീതിയില്‍ നേത്ര പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് അഹല്യാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൗണ്‍സിലര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.279 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.പ്രാഥമിക പരിശോധന ,റെറ്റിന,കാഴ്ചയുടെ പ്രയാസങ്ങള്‍ തുടങ്ങിയവയാണ് പരിശോധിച്ചത് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കണ്ണട ആവശ്യമുണ്ടെങ്കില്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലകുറച്ച് നല്‍കുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം.കെ.ഷിബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ചന്ദ്രന്‍ കിഴക്കേവീട്ടില്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.വി.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
