ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2 ദിവസങ്ങളിലായി നടത്തുന്ന ഇന്റര്‍നാഷണല്‍ കോസ്റ്റല്‍ ക്ലീന്‍ അപ്‌ഡേ തുടങ്ങി

കാഞ്ഞങ്ങാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന ഇന്റര്‍നാഷണല്‍ കോസ്റ്റല്‍ ക്ലീന്‍ അപ്‌ഡേയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. പരിസ്ഥിതിയുടെ പരിപാലനം ജനങ്ങളില്‍ എത്തിക്കുന്നതിനും പുതിയ കാലത്ത് പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികള്‍ നടത്തുന്നത്. ആദ്യ ദിവസം നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസര്‍ മഹ്ഫൂസ മന്‍സൂരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ജില്ലയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കുന്ന പ്രവീണ്‍ കുമാര്‍,നിവാകരന്‍ കടിഞ്ഞിമൂല എന്നിവരെ ആദരിച്ചു. പരിസ്ഥിതി വിഷയവുമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. ഹരിതകേരള മിഷന്‍ കോഡിനേറ്റര്‍ കെ ബാലചന്ദ്രന്‍.കോളേജ് പ്രതിനിധി സി ജ്ഞാനേശ്വരി.മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഡോ:കെ സൂര്യനായര്‍., എ വിസ്മയ. പി വി സിദ്ധാര്‍ത്ഥ് ടി വി ആദര്‍ശ്. അസിസ്റ്റന്റ് സയന്റിസ്റ്റ് എസ് നീരജ്.എന്നിവര്‍ സംസാരിച്ചു. കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ക്ലാസുകളും പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈയും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തു. ജില്ല ഓഫീസര്‍ പി.ബി. ശ്രീലക്ഷ്മി സ്വാഗതവും അസിസ്റ്റന്റ് എഞ്ചി നീയര്‍ വിസ്മയ. എ നന്ദിയും പറഞ്ഞു. രണ്ടാം ദിവസത്തില്‍ നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെ 7 മണി മുതല്‍ബേക്കല്‍ കടപ്പുറത്ത് ശുചീകരണ പ്രവര്‍ത്തനംനടക്കും.

error: Content is protected !!