കാഞ്ഞങ്ങാട്:അഖിലേന്ത്യ ജനാധിപത്യം മഹിള അസോസിയേഷന്‍ പ്രവര്‍ത്തിക്കുകയും അധ്യാപികയും ,കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സ്ഥാനാര്‍ത്ഥിയുമായ കെ ജെ ഷൈന്‍ ടീച്ചര്‍ക്ക് എതിരായുള്ള കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തി. നിരവധി വനിതകളുടെ പങ്കാളിത്തത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു തുടര്‍ന്ന് പുതിയ കോട്ടയില്‍ നടന്ന പൊതുയോഗം അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ദേവി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി എ ശകുന്തള അധ്യക്ഷത വഹിച്ചു.സുനു ഗംഗാധരന്‍, എം തുളസി എന്നിവര്‍ പ്രസംഗിച്ചു.അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയും നഗരസഭാ ചെയര്‍പേഴ്‌സനുമായ കെ വി സുജാതസ്വാഗതംപറഞ്ഞു
