തൃക്കരിപ്പൂര്‍ : ചന്തേര സ്റ്റേഷന്‍ പരിധിയിലെ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഓണ്‍ലൈന്‍ ആപ്പ് വഴി പരിചയപ്പെട്ട്
പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി എം പി അജുലാലിനെയാണ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. കോഴിക്കോട് സിറ്റിയിലെ അബ്ദുള്‍ മനാഫിനെ കോടതി റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ പതിനാലു പേര്‍ അറസ്റ്റിലായി. രണ്ടു വര്‍ഷക്കാലത്തോളമായി ഓണ്‍ലൈന്‍ ആപ്പ് വഴി പരിചയപ്പെട്ട് നിരവധി പേരാണ് പീഡിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വ്യാപാരികളും ഐ.ടി. വിദഗ്ദരും കേസില്‍ പ്രതികളാണ്. പതിനാറാമത്തെ വയസിലാണ് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ജില്ലാ പോലീസ് മേധാവി യുടെ നിര്‍ദേശപ്രകാരം
ചന്തേര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ട് ഇന്‍സ്‌പെക്ടര്‍മാര്‍ കേസ് അന്വേഷിക്കുന്നത്. എറണാകുളത്തെ കേസില്‍ ഒരു ഉന്നതന്‍ പിടിയിലായതായി സൂചനയുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലായി നടന്ന പ്രകൃതി വിരുദ്ധ പീഡനത്തില്‍ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇനിയും കുടുങ്ങുമെന്നാണ്സൂചന.
