ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം നവരാത്രി ആഘോഷം സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികളോടെ നടത്തും. 22 ന് രാവിലെ 7 മണിക്ക് ഗണപതിഹോമത്തോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ വിവിധ ഭജന സംഘങ്ങളുടെ ഭജനയും രാത്രി 8 മണിക്ക് ദേവീ സന്നിധിയില്‍ അലങ്കാരപൂജയും, 9 മണിക്ക് അത്താഴ പൂജയും തുടര്‍ന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും. 29 ന് സപ്തമി നാളില്‍ പൂജവെപ്പ്, 30 ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്നിന് മഹാനവമി, വാഹനപൂജ. രണ്ടിന് വിജയദശമി ദിവസം രാവിലെ 8 മണിമുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍. ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജനസമിതി, പളളം തെക്കേക്കര ശ്രീ അയ്യപ്പ ഭജനമന്ദിര ഭജനസമിതി, ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതി, തിരുവക്കോളി തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ഭജനസമിതി, ബേക്കലം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭജനസമിതി, ഉദുമ പടിഞ്ഞാര്‍ ഒദവത്ത് തെരുവത്തമ്പലം ശ്രീ ചുളിയാര്‍ ഭഗവതി ക്ഷേത്ര ഭജനസമിതി, ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതി, കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജനസമിതി, അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജനസമിതി എന്നീ സംഘങ്ങള്‍ വിവിധ ദിവസങ്ങളില്‍ ഭജനാലാപനം നടത്തും. നവരാത്രി നാളുകളില്‍ ഭക്തജനങ്ങള്‍ക്ക് ചുറ്റുവിളക്ക്, തുലാഭാരം എന്നിവ സമര്‍പ്പണം നടത്താവുന്നതാണ്. വാഹനപൂജയ്ക്കും, എഴുത്തിനിരുത്തുന്നവരും മുന്‍കൂട്ടി പേര് നല്‍കേണ്ടതാണെന്നും പൂജവെയ്പിനുളള ഗ്രന്ഥങ്ങള്‍ 29ന് 6 മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ എത്തിച്ച് രശീത് വാങ്ങിക്കേണ്ടതുമാണെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!