തൃക്കരിപ്പൂര്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.പോലീസും മുസ്ലിം ലീഗ് നേതൃത്വവും പ്രതിയെ സംരക്ഷിക്കുകയാണെന്നും ഇയാളെ തള്ളിപ്പറയാനോ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്താനോ മുസ്ലീം ലീഗ് തയ്യാറാകാത്തത് തൃക്കരിപ്പൂരിലെ ജനങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മണ്ഡലം പ്രസിഡന്റ് ടിവി ഷിബിന്‍ പറഞ്ഞു.പ്രതിയെ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇഎം സോജു അധ്യക്ഷത വഹിച്ചു.കെ രമേശന്‍ പിപി,ശ്യാമ പ്രസാദ് എന്നിവര്‍ സംസാരിച്ചു.കെ ശശിധരന്‍, ടിവി ക കരുണാകരന്‍, ഇ രാമചന്ദ്രന്‍,ടി കുഞ്ഞിരാമന്‍,പി വി വിജയന്‍ എന്നിവര്‍ പ്രകടനത്തിന്നേതൃത്വം നല്‍കി
