ആശ്വാസമായി……. കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് തുറന്നു

കാഞ്ഞങ്ങാട് :നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് ഇന്ന് രാവിലെ കഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത വാഹനങ്ങള്‍ ബസുകള്‍ കയറുന്നതായി തുറന്നു കൊടുത്തു. 63 ലക്ഷം രൂപയും ചിലവഴിച്ചാണ്
യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ഡ്രെയിനേജും അടക്കമുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് അടച്ചിട്ടത്. ഇതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്നു.
ഒന്നര മാസം കൊണ്ട് തീര്‍ക്കാവുന്ന പ്രവര്‍ത്തിയാണ് 170 കൊണ്ട് പൂര്‍ത്തികരിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ ബിടെക്അബ്ദുള്ള അധ്യക്ഷനായി.കൗണ്‍സില്‍മാരായ കെ അനീശന്‍, കെ മായ, കെ വി സരസ്വതി, പി അഹമ്മദലി,കെ പ്രഭാവതി, കെ ശോഭ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!