നീലേശ്വരം:ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ജീവന് രക്ഷിക്കാനായി നാട്ടുകാര്‍ കൈകോര്‍ക്കുന്നു.മടിക്കൈ ബങ്കളം മുങ്ങത്തെ പരേതരായ അമ്പു – ലക്ഷ്മി ദമ്പതികളുടെ മകന് പള്ളിപ്പുറം രാജന്റെ (35) ചികിത്സക്കായാണ് നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ച രംഗത്ത് വന്നത്.പ്രവാസിയായിരുന്ന രാജന് അസുഖത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച രാജന്ആഴ്ചയില് മൂന്ന് ദിവസം ഡയാലിസിസിനെ വിധേയമാകണം. രാജനെ ജീവിതത്തിലേക്ക്തിരിച്ചുകൊണ്ടുവരാന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് 30 ലക്ഷത്തോളം രൂപ ചിലവ് വരും.മറ്റ് യാതൊരു വരുമാനവും ഇല്ലാത്ത രാജനെ ചികിത്സക്കാനാണ് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന് ചെയര്‍മാനും കെഎം വിനോദ് കണ്‍വീനറും കെ പ്രഭാകരന് ട്രഷററുമായി ജനപങ്കാളിത്തത്തോടെ ചികിത്സാ സഹായ സമിതി രൂപീകരിച്ചത്. രാജനെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പര്‍: 68700100015880 ഐ എഫ്എസ്സിBARBVJMK
