വാഹന പരിശോധനക്കിടെ ബേഡകം എസ് ഐ യെയും സംഘത്തെയും വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

ബേഡകം:വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ യെയും സംഘത്തെയും വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ബേഡകം എസ് ഐ മനോജ്,സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.20 ന് കുറ്റിക്കോല്‍ വെച്ചാണ് സംഭവം. അമിത വേഗതയില്‍ കെ എല്‍ 14 ക്യൂ 1178 മാരുതി ആള്‍ട്ടോ കാര്‍ പോലീസ് കൈ കാണിച്ചപ്പോള്‍ പോലീസ് വാഹനത്തെ ഇടിച്ച ശേഷം ബന്തടുക്ക ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു പ്രതികളെ പിന്തുടര്‍ന്ന പോലീസ് വാഹനത്തെ ബന്തടുക്ക, പള്ളത്തിങ്കാല്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് നാലു തവണ പ്രതികള്‍ വാഹനം വീണ്ടും ഇടിച്ചു ആക്രമിച്ചു. തുടര്‍ന്ന് നിയന്ത്രണം വീട്ട പോലീസ് വാഹനം കുഴിയിലേക്ക് വീഴുകയും ചെയ്തു. എസ് ഐ മനോജ്, സി പി ഒ മാരായ ഗണേഷ്, രാകേഷ് എന്നിവരാണ് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ രാകേഷ് ബേഡകം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. കെ എല്‍ 01 സി എന്‍ 4130 പോലീസ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!