ചെറുവത്തൂര്‍: മാധ്യമപ്രവര്‍ത്തകനും സീനെറ്റ് ചാനല്‍ ക്യാമറാമേനുമായിരുന്ന പ്രകാശന് കുട്ടമത്തിന്റെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാലര പതിറ്റാണ്ടായി ഈ ഫോട്ടോഗ്രാഫി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ വി കുഞ്ഞികൃഷ്ണന്റെ ജീവന് തുടിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ പകര്‍ത്തിയ 70 ഓളം മനോഹരമായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ രണ്ടുദിവസങ്ങളിലായി നടന്നുവരുന്ന ഫോട്ടോ പ്രദര്‍ശനം ചെമ്പ്രകാനം ചിത്ര ശില്‍പ്പകലാ അക്കാദമി ചെയര്മാന് രവീന്ദ്രന് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് പ്രകാശന് മാണിയാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജേന്ദ്രന് പയ്യാടക്കത്ത്, മുനീര്‍ തുരുത്തി, പ്രസ് ഫോറം പ്രസിഡണ്ട് ടി. രാജന്, സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, പി. വിജിന്‍ദാസ്, ദാമു സര്‍ഗം, പി. വി ചന്ദ്രന്, മുരളി ആണൂര്‍, വിജയന് ചീമേനി,അജേഷ് കരക്കേരു, അറഫാത്ത് ചെറുവത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വി കുഞ്ഞികൃഷ്ണന് മറുമൊഴി നടത്തി. പ്രസ്സ് ഫോറം ജോയിന്റ് സെക്രട്ടറിമാരായ രജീഷ് കുളങ്ങര സ്വാഗതവും ദിജേഷ് പട്ടോട് നന്ദിയും പറഞ്ഞു.
അനുസ്മരണ സമ്മേളനം 19 ന് വൈകുന്നേരം നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ പരീക്ഷ കണ്ട്രോളര് പ്രൊഫ കെ പി ജയരാജന് അനുസ്മരണ പ്രഭാഷണം നടത്തും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള മുഖ്യാതിഥിയാകും. 45 വര്‍ഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ കെ.വി.കുഞ്ഞികൃഷ്ണന്, സംസ്ഥാന കുടുംബശ്രീ അവാര്‍ഡ് നേടിയ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീജ ദിലീപ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ബാലചന്ദ്രന് എരവില്‍ പരിചയപ്പെടുത്തും. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. പത്മിനി, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണന് മാസ്റ്റര്‍, തിമിരി ബാങ്ക് പ്രസിഡന്റ് ടി. ശശിധരന്, കൊടക്കാട് ബാങ്ക് പ്രസിഡന്റ് പി.പി ചന്ദ്രന്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്‍. രാജീവന് മാസ്റ്റര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് എം.സുധിന്‍, സിനെറ്റ് ചാനല്‍ എം ഡി സുകേഷ് കുമാര്‍, കുട്ടമ്മത്ത് യങ്മെന്‍സ് ക്ലബ് പ്രസിഡന്റ് ജി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിക്കും.
