കാഞ്ഞങ്ങാട് : നബിദിന ത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പ്ര ദേശത്ത് വൈദ്യുതിയലങ്കാരത്തിന് വിജയികളെ പ്രഖ്യാപിച്ച് കല്ലൂരാവി സയ്ജാസ് ക്ലബ്ബ്. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നബിദിനലങ്കാരത്തില് മീനാപ്പീസിന് ഒന്നാം സ്ഥാനവും ബാവനഗറിന് രണ്ടാം സ്ഥാനവും ഞാണിക്കടവിന് മുന്നാം സ്ഥാനവുമാണ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കല്ലൂരാവി,ജന.സെക്രട്ടറി സഹദ് കല്ലുരാവി, ട്രഷറര്‍ സി.എച്ച് ഇസ്ഹാഖ് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സി.എച്ച് ശംസുദ്ധീന്‍ കല്ലൂരാവി എട്ടായിരം രൂപയുടെ പ്രൈസ് മണിയും ഫലകവും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് നാലായിരം രൂപയും ഫലകവും കെ.കെ സുബൈറും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് അഷ്റഫ് ബാവനഗറും നല്‍കും. അതാത് നാട്ടിലെത്തിയാണ് ഇവര്‍ക്ക് അവാര്‍ഡ് തുകയും ഫലവും നല്‍കുകയെന്നും സയിജാസ് ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു.
