കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ശേഷം ഓട്ടോ യില്‍ കയറി പോയ പിതാവിനെ കാണാനില്ലെന്ന മകളുടെ പരാതിയി ല്‍ പോലീസ് കേസെടുത്തു. കല്യാണം മുത്തപ്പന്‍തറക്ക് സമീപം താമസി ക്കുന്ന രാമചന്ദ്ര ഹെഡെ (71)യെ യാണ് കാണാതായത്.
ഇക്കഴിഞ്ഞ പതിനാറിന് വൈകിട്ട് ആറര മണിയോടെ മുത്തപ്പന്‍ തറക്ക് സമീപത്ത് നിന്നും ഓട്ടോയില്‍ കയറി പോകുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന മകള്‍ ആര്‍. ജ്യോ തിയുടെ ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 168സെന്റീമീറ്റര്‍ ഉയരം ,വെളുത്ത നിറം , വെളുപ്പും കറുപ്പും ഇടകലാര്‍ന്ന മുടി ,മെലിഞ്ഞ ശരീരം . കുറച്ച് മാനസിക വിഭരാന്തി പ്രകടിപ്പിക്കുന്നു . മലയാളം ,കന്നട , ഹിന്ദി , ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാം . കാണാതാകുമ്പോള്‍ പാന്റ്‌സും , ടീ ഷര്‍ട്ടുമാണ് വേഷം . ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയയാണെങ്കില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. :04672 204229 , 9497987220
