വെള്ളരിക്കുണ്ട് : ഡ്യൂട്ടിക്കിടെ സൈനികന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്തെ അരുണ്‍ ആണ്
(34) മരിച്ചത്. ഡല്‍ഹിയിലെ ഡ്യൂട്ടി സ്ഥലത്ത് വെച്ച് ഇന്നലെ രാത്രിയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍
ഉടനെ തന്നെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയായിരുന്നു. സൈനിക സേവനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുവാന്‍ സെലക്ഷന് കിട്ടി ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇരിക്കുമ്പോഴാണ് ധീരസൈനികനെ മരണം തട്ടിയെടുത്തത്. ഭൗതികശരീരം ഇന്ന് രാത്രിയോട് കൂടി മംഗലാപുരം എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് അറിയുന്നത് . സംസ്കാരം പിന്നീട് . പന്നിത്തടം ചെമ്പന്‍കുന്ന് സ്വദേശിയായ ടി രാമകൃഷ്ണന്റെയും സി പി എം ഏകെജി നഗര്‍ ബ്രാഞ്ച് സെക്രട്ടറി തങ്കമണിയുടെയും മകനാണ്. ഭാര്യ : ശരണ്യ (വെള്ളരിക്കുണ്ട് ബെവ്കോ ക്ലര്‍ക്ക് ) സഹോദരങ്ങള്‍ : ആനന്ദ് ,അരവിന്ദ്.
സന്തോഷത്തില്‍ നാടാകെ ഓണം ആഘോഷിക്കുമ്പോള്‍ സൈനികന്റെ മരണം നാടിനെ കണ്ണിലാഴ്ത്തി
