കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം ഓട്ടോറിക്ഷക്ക് പതിക്കാനുള്ള പോസ്റ്റര്‍ വിതരണോല്‍ഘാടനം നടന്നു

കാഞ്ഞങ്ങാട് : ഒക്ടോബര്‍ 20ന് നടക്കുന്ന കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം ഓട്ടോറിക്ഷക്ക് പതിക്കാനുള്ള പോസ്റ്റര്‍ വിതരണോല്‍ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മോട്ടോര്‍സ് ടൗണ്‍ കമ്മിറ്റി(എസ് ടിയു ) പ്രസിഡന്റ് റഷീദ് മുറിയാനാവിക്ക് അബുദാബി കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ പ്രസിഡന്റ് അഷ്‌റഫ് കൊത്തിക്കാല്‍ പോസ്റ്റര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി.എച്ച്. അബ്ദുറഹ്‌മാന്‍ വണ്‍ ഫോര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ആവിയില്‍ , യുഎഇ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ പി കെ അഹമ്മദ്, അബുദാബി കെഎംസിസി നേതാക്കളായ മുനീര്‍ പാലായി, ഇല്യാസ് ബല്ല ,വി പി അശ്രഫ് ,ഇബ്രാഹിം പള്ളിക്കര, ബി എം കുഞ്ഞബ്ദുല്ല, ഷാഫി സിയാറത്ത്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ ജി ബഷീര്‍ സ്വാഗതവും, കെ കെ സുബൈര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!