മാവുങ്കാല്‍: അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരത്തില്‍ യങ് വിങ്ങ്‌സ് പുതിയകണ്ടത്തിന് മികവാര്‍ന്ന വിജയം.
വനിത വിഭാഗം വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ക്ലബ്ബ് സ്വന്തമാക്കിയത്.
റെഡ്സ്റ്റാര്‍ മുക്കൂട്ടിനാണ് ഒന്നാം സ്ഥാനം. വനിതാവിഭാഗത്തില്‍ ഝാന്‍സി ഉദയംകുന്ന് രണ്ടാം സ്ഥാനം നേടി. യങ് വിങ്ങ്‌സ്
ആര്‍ട്‌സ് ആ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച മല്‍സരം അജാനൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ എം വി മധു ഉദ്ഘാടനം ചെയ്തു. ദേശിയ കായികതാരം മൊഹമ്മദ് അഫ്‌സല്‍ , മുന്‍ വാര്‍ഡ് മെമ്പര്‍ ഗീതാ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
