പെരിയ: അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് എ ലെവല്‍ കേഡറ്റുകളുടെ സ്‌കാര്‍ഫിങ് സെറിമണി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സിലര്‍ കെ നളിനി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ സമീര്‍ തെക്കില്‍ ജൂനിയര്‍ റെഡ് ക്രോസ്സിനെക്കുറിച്ച് സംസാരിച്ചു. വൈ ആര്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍. അജയകുമാര്‍, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ ബിപുലാറാണി, പി ടി എ പ്രസിഡണ്ട് എസ് സത്യന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലന്‍ കുന്നുമ്മല്‍ നന്ദി പറഞ്ഞു
