കാഞ്ഞങ്ങാട്: ആസിഡ് കുടിച്ചു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്കളായി ഒണ്ടാംപുളിയിലെ രാകേഷ്(32) ആണ് ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ആഗസ്റ്റ് 28 ന് പുലര്‍ച്ചെയാണ് കര്‍ഷകനായ മുളവിനി വീട്ടില്‍ ഗോപി (56), ഭാര്യ കാടന്‍ വീട്ടില്‍ ഇന്ദിര (54), മക്കളായ രഞ്ജേഷ്(36), രാകേഷ്(32) എന്നിവര്‍ വീടിനകത്ത് വെച്ച് ആസിഡ് കഴിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ രാകേഷ് ഇളയച്ഛനായ നാരായണന്റെ ഭാര്യയെ ഫോണ്‍ വിളിച്ച് വീട്ടില്‍ എല്ലാവര്ക്കും ഛര്‍ദ്ദിയാണെന്നും ജീപ്പ് എടുത്ത് വീട്ടിലേക്ക് വരാന്‍ പറയണമെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും എത്തി നാലുപേരെയും ഉടനെ
ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗോപി ജില്ലാശുപത്രിയില്‍ എത്തും മുമ്പേ തന്നെ മരിച്ചിരുന്നു. ഇന്ദിരയെയും മക്കളായ രഞ്ജേഷ്, രാകേഷിനെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ദിരയും രഞ്ജേഷും അവിടെ വെച്ചുമാണ് മരിച്ചത്.കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ സൂപ്പര്ട്രേഡേഴ്സ് എന്ന വ്യാപാരസ്ഥാപനത്തിലെ സെയില്സ്മാനാന് മരണപ്പെട്ട രാകേഷ്. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ഒരു മണിയോടെ പറക്കളായില്‍ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷംവീട്ടുവളപ്പില് സംസ്കാരം നടത്തും.
