നബിദിന മഹാ സമ്മേളനത്തിന് ഉജ്വല സമാപനം; സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി, മിലാദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പൊതു സമ്മേളനം സൗത്ത് ചിത്താരി ഖത്തീബ് ജുനൈദ് ജലാലി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും മിലാദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു ഒരാഴ്ചയോളം നീണ്ടു നിന്ന മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ പൊതു സമ്മേളനത്തോടെ സമാപിച്ചു. സമ്മേളനം സൗത്ത് ചിത്താരി ഖത്തീബ് ജുനൈദ് ജലാലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. മിലാദ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.യു. ദാവൂദ് സ്വാഗതം പറഞ്ഞു. സദര്‍ മുഅല്ലിം ജുനൈദ് റഹ്‌മാനി, ജമാഅത്ത് ട്രഷറര്‍ ശറഫുദ്ധീന്‍ ബെസ്റ്റ്ഇന്ത്യ, മിലാദ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചാപ്പയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതു പരീക്ഷയിലും വാര്‍ഷിക പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ഹാജര്‍ നിലയില്‍ ഒന്നും രണ്ടും സ്ഥാനം കരസ്തമാക്കിയ വിദ്യാര്‍ത്ഥികളെയും കലാപരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. റാലിയില്‍ അണിനിരന്ന സ്‌കൗട്ട് ദഫ് ടീമുകളെയും സര്‍വ്വ മേഖലകളിലും നിസ്വാര്‍ത്ഥ സേവനം ചെയ്ത ചിത്താരിയിലെ സാമൂഹ്യ പ്രവര്‍ത്തകാരെയും ചടങ്ങില്‍ അനുമോദിച്ചു. ജമാഅത്ത് ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍,മുഹമ്മദ് കുഞ്ഞി, നൗഷാദ് മുല്ല, ഹാറൂണ്‍ ചിത്താരി, ഇഖ്ബാല്‍, ബക്കര്‍ ഖാജ മിലാദ് കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ ചിത്താരി,ഉമര്‍, സി. കെ. അബ്ദുല്‍ റഹിമാന്‍, സി. കെ. ഇര്‍ഷാദ്, ശരീഫ് മിന്നാ,സത്താര്‍ കൊളവയല്‍, ജംഷീദ് കുന്നുമ്മല്‍, അനസ് കൊളവയല്‍,സാബിത്ത് ഇസ്ഹാക്ക്, ഹനീഫ ബി. കെ,റഷീദ് കൂളിക്കാട്,ഷാനിദ് സി. എം, ഖാലിദ് കുന്നുമ്മല്‍, റഫീഖ് കുശാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ട്രഷറര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞിനന്ദിപറഞ്ഞു.

error: Content is protected !!