മടിക്കൈ : കുടുംബശ്രീ ജില്ലാ മിഷന് നേതൃത്വത്തില്‍ നിലവില്‍ വന്ന ആട്ടഗദ്ദെ ഗോത്രകലാ സംഘത്തിന്റെ ഓഫീസ് മടിക്കൈ പ്രവര്‍ത്തനമാരംഭിച്ചു. മടിക്കൈ എരിക്കുളത്തെ കെ എം സ്മാരക ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. എ ഡി എം സി കെ എം കിഷോര്‍ കുമാര്‍ പദ്ധതി നിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിവി ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്, ടി രാജന്, രജിത പ്രമോദ്, ഡിഎംസി കെ രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിപിഎം എസ് മനു സ്വാഗതവും പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ റീന നന്ദിയും പറഞ്ഞു. മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതുകളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോര്‍ത്തിണക്കിയുള്ള കലാസംഘങ്ങള്ക്കുള്ള പരിശീലനവും അവിടെ നടക്കും. കൂടാതെ നാടന്‍പാട്ട് ഗായക സംഘവും രൂപീകരിക്കും. എസ്ടി വിഭാഗത്തിന്റെ സംരംഭം എന്ന നിലയിലാണ് കലാസംഘം രൂപീകരിക്കുന്നത്. ജില്ല പഞ്ചായത്തും കുടുംബശ്രീ മിഷനും മോണിറ്ററിംങ് നടത്തിയായിരിക്കും സംരംഭം പ്രവര്‍ത്തിക്കുകയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.
