ഓണത്തിരക്കില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണമായി മാവേലിയും കാലനും

കാഞ്ഞങ്ങാട്: ഓണത്തിരക്കില്‍ ജനങ്ങള്‍ക്ക് സൈബര്‍ ട്രാഫിക് ബോധവല്‍ക്കരണമായി മാവേലിയും കാലനും കാഞ്ഞങ്ങാട് എത്തി.
ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് , റോട്ടറി കാഞ്ഞങ്ങാട് സംയുക്ത ആഭിമുഖ്യത്തില്‍ നഗരത്തില്‍ മാവേലിയും കാലനും വന്ന് ഓണക്കാലത്ത് ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി പ്രസിഡന്റ് ജയേഷ് കെ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ എം വിനോദ്, വി.വി. ഹരീഷ്, കെ കെ സേവിച്ചന്‍ , എന്‍ കെ വിനോദ് , വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സി കെ ആസിഫ് എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ അസ്സി. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ ഹോം ഗാര്‍ഡുകളായ പി കെ ജയന്‍, കെ പി അരവിന്ദന്‍ എന്നിവരാണ് മാവേലി, കാലന്‍ യഥാക്രമം വേഷവുമായി എത്തി ട്രാഫിക് സൈബര്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കിയത്.

error: Content is protected !!