പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ് പി ജി ) ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശി രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.തലച്ചിറ മാണിക്കുട്ടി – ഗ്രേസി കുട്ടി ദമ്പതികളുടെ മകന് ഷിന്‍സ് മോന് തലച്ചിറ (45) ആണ് മരിച്ചത്. ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഷിന്‍സ് മോന് 23 വര്‍ഷമായി എസ്പിജിയില് സേവനമനുഷ്ഠി ക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്സ് ഉദയഗിരി ). മക്കള്‍ : ഫിയോണ, ഫെബിന്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
*
