നീലേശ്വരം : വിശ്വകര്‍മ്മ ദിനത്തോടനുബന്ധിച്ച് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി നീലേശ്വരം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. വിമുക്തഭട ഭവന്‍ ഹാളില്‍ സ്‌കില്‍ കൗണ്‍സില്‍ കോ- ഓഡിനേറ്റര്‍ പ്രസാദ് കൊച്ചുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി തമ്പാന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.എസ് സംസ്ഥാന കൗണ്‍സിലര്‍ ടി.കെ ശ്രീനിവാസന്‍ ആചാരി മുഖ്യപ്രഭാഷണം നടത്തി. വി.വി പവിത്രന്‍, വി.വി രജിത്ത്, എ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
