കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി ജമാഅത്തിന് കീഴിലുള്ള ജാമിഅ സയ്യിദ് ബുഖാരി ഹിഫ്ള് കോളേജ് കെട്ടി ടോദ്ഘാടനവും സനദ് ദാന സമ്മേളനവും നബിദിനാഘോഷവും നാളെ മുതല്‍ 21 വരെ അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി നഗറില്‍ വെച്ച് നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകിട്ട് 5 30ന് മീലാദ് കമ്മിറ്റി ചെയര്മാന് പി ബി അബ്ദുല്‍ ഷുക്കൂര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടുകൂടി പരിപാടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ഖുര്‍ആന്‍ പരായണം ചെയ്ത് പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള പ്രാര്‍ഥനക്ക് ഹിഫ്ള് കോളേജ് പ്രിന്‍സിപ്പല്‍ സവാദ് ബാഖവി നേതൃത്വം നല്‍കും. ഏഴ് മണിക്ക് അസ്സയ്യിദ് ജബ്ബാര്‍ തങ്ങള്‍ അല്‍ ഹൈദ്രോസിയുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബ് നടക്കും. 8 മണിക്ക് ജാമിഅ സയ്യിദ് ബുഖാരി ഹിഫ്ള് കോളേജ് കെട്ടി ടോദ്ഘാടനം സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് കോയാപള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. 19ന് വെള്ളി ഏഴുമണിക്ക് സലാഹുല്‍ ഇസ്ലാം മദ്രസ കുട്ടികളുടെ കലാപരിപാടി നടക്കും. തുടര്‍ന്ന് സമ്മാനവിതരണം. 9 മണിക്ക് തനിമ ഇശല്‍ സംഘം അവതരിപ്പിക്കുന്ന മദ്ഹ് ഗാനം അറഫാ മലയ്ക്ക് ഫെയിം നസീര്‍ കൊല്ലം നയിക്കും. 20 ശനി ജാമിഅ സയ്യിദ് ബുഖാരി ഹിഫ്ള് കോളേജ് കുട്ടികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് നടക്കും തുടര്‍ന്ന് സമ്മാനദാനം.
21 ന് വൈകിട്ട് 7 മണിക്ക് ജാമിഅ സയ്യിദ് ബുഖാരി കോളേജില്‍ നിന്നും ഹാഫിളായ കുട്ടികളുടെ സനദ് ദാന സമ്മേളനം നടക്കും. അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖത്തീബ് ടിടി അബ്ദുല്‍ ഖാദര്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാവും. രാത്രി 9 മണിക്ക് അല്‍ ശബാബിയ ദഫ്സംഘം ഞെക്ലിയുടെ മെഗാ ദഫ് പ്രദര്‍ശനം ഉണ്ടായിരിക്കും. 10.30 ന് ലത്തീഫ് സഖാഫി ( മദനീയം)യുടെ നേതൃത്വത്തില്‍ കൂട്ടു പ്രാര്‍ത്ഥന നടക്കും. മീലാദ് കമ്മിറ്റി ട്രഷറര്‍ തസ്ലീം ബടക്കന്റെ നന്ദി പ്രസംഗത്തോടുകൂടി പരിപാടി സമാപിക്കും വാര്‍ത്ത സമ്മേളനത്തില്‍ കോയാപള്ളി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ് ഹന്ന, മീലാദ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഷുക്കൂര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ ആഷിഖ് ഹന്ന, ട്രഷറര്‍ തസ്ലിം ബടക്കന്‍ വൈസ് ചെയര്മാന് ഷബീര്‍ ഹസ്സന്, ബി കുഞ്ഞഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഫവാസ് എന്നിവര്‍സംബന്ധിച്ചു.
