കാഞ്ഞങ്ങാട് : ഡേറ്റിംഗ് ആപ്പിലൂടെ 16 കാരനുമായി ബന്ധം സ്ഥാപിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പയ്യന്നൂര്‍ കോറോത്തെ അലൂമിനിയം ഫാബിക്കേഷന് തൊഴിലാളി ഗിരിഷ് (47) നെയാണ് പയ്യന്നൂര്‍ സര്‍ക്കിള്‍ സി ഐ. കെ പി ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇയാളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
ബേക്കല്‍ എ.ഇ.ഒ യും പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ കെ.വി സൈനുദീന്‍ (54) സൈനുദീന്റെ അയല്‍വാസി റംസാന്(52) , റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥനും ഫുട്ബോള്‍ കോച്ചുമായ പിലിക്കോട് എരവില്‍ സ്വദേശി ചിത്രരാജ് (51),
കൊടക്കാട് ചൂരി കൊവ്വല്‍ സ്വദേശി എം. സുകേഷ് (40), വടക്കേ കൊവ്വലിലെ റഹീസ് (48), തൃക്കരിപ്പൂര്‍ വള്വക്കട്ടെ കുഞ്ഞഹമ്മദ് (60), പുച്ചോലിലെ നാരായണന് (61), ഷിജിത്ത് ചീമേനി (38), ടി കെ അഫ്സല് ചന്തേര (23) എന്നിവരെയാണ് ഇന്നലെ പോക്സോ കേസ് പ്രകാരം
അറസ്റ്റ് ചെയ്തത്. ഇതില്‍ ചിത്രരാജിനെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ സമയങ്ങളിലായി ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. അബ്ദുള്‍ റാസിക്കിന്റെ മുമ്പാകെയും ചിത്രരാജിനെ രാത്രി ഏറെ വൈകി മജിസ്ട്രേറ്റിന്റെ വസതിയിലുമാണ് ഹാജരാക്കിയത്. കോടതി പ്രതികളെ രണ്ടാഴ്ചത്തക്ക് റിമാന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയയിലെ ഗ്രൈന്റര്‍ അപ്പ് വഴി പരിചയപ്പെട്ട ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരനാണ് നിരന്തരം
ലൈംഗിക പീഡനത്തിനിരയായത്. അറസ്റ്റിലായ ഷിജിത്ത് കുട്ടി താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം മാതാവ് നേരില്‍ കാണുന്നത് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. ഇതിനെ തുടര്‍ന്ന് മാതാവ് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചന്തേര,വെള്ളരിക്കുണ്ട്, നീലേശ്വരം, ചീമേനി സ്റ്റേഷനുകളായി എട്ടു കേസുകളായി പത്തോളം പേരാണ് പ്രതികള്‍. ഇതില്‍
യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി സിറാജുദ്ദീന് വടക്കുംമ്പാടിനെ പിടികൂടാനുണ്ട്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായി വിവരം. കണ്ണൂര്‍ റൂറല്‍, കണ്ണൂര്‍ സിറ്റി, പുറമെ കോഴിക്കോട്,എറണാ കുളം സ്റ്റേഷനിലായി ആറ് കേസുകളില്‍ എട്ടു പ്രതികളെ പിടികൂടാനുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പലയിടങ്ങളില്‍ എത്തിച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
കൂടുതല്‍ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തില്‍ പരിശോധന തുടരുകയാണ്. ജില്ല പോലീസ് മേധാവി വിജയ് ഭാരത് റെഡിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി. സി കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍
ചന്തേര ഇന്‍സ്പെക്ടര്‍ കെ. പ്രശാന്ത്, വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ. പി. സതീഷ്, ചീമേനി ഇന്‍സ്പെക്ടര്‍ ടി. മുകുന്ദന്, നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയ്,ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ എ ഇ ഒ കെ വി. സെനുദ്ദീനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേമാക്കി സസ്പെന്ഷന് ചെയ്തിട്ടുണ്ട്.
