പാണത്തൂര്‍ : പന്തിക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റിയും, കാവോട്ക്കാര്‍ തറവാട്ട് കാരണവരുമായ റാണിപുരം ഉതിരക്കുളത്തെ പിഎന്‍ മാലിങ്കു നായക്ക് അന്തരിച്ചു. കാസര്‍കോട് ജില്ല മറാട്ടി സംരക്ഷണ സമിതി വൈസ് പ്രസിഡന്റ്, പനത്തടി പഞ്ചായത്ത് പട്ടികവര്‍ഗ്ഗ സഹകരണ സംഘം സൊസൈറ്റി പ്രസിഡന്റ്, റാണിപുരം എഎല്‍പി സ്‌കൂള്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: യശോദ. മക്കള്‍: സുമതി, ദയാനന്ദന്‍, ഡോ: ജയന്തി (എഫ്എച്ച്‌സി ചെങ്കള) , ഗീത (ഡെന്റല്‍ കോളേജ് പൊയിനാച്ചി), മോഹന്‍രാജ്, മനോജ് കുമാര്‍, പരേതനായ പ്രഭാകരന്‍ (റിട്ട. എസ്ബിഐ) മരുമക്കള്‍: അന്നപൂര്‍ണേശ്വരി, പുഷ്പ, രാജ്‌മോഹന്‍ (പുതിയകണ്ടം), ജയപ്രകാശ് (സുള്ള്യ), ഗായത്രി, മധുര, പരേതനായ ശിവപ്പ നായക്ക്. ശവസംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ഉതിരക്കുളത്തെ വീട്ടുവളപ്പില്‍.
