പരപ്പ :പ്രീ മെട്രിക്ക് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ പീഡനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പ ട്രൈബല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക്ക് ഹോസ്റ്റലിലെ മുഴുവന്‍ കുട്ടികളെയും കൗണ്‍സിലിങിന് വിധേയമാക്കണമെന്നും സമാനമായ പീഡനം മറ്റു കുട്ടികളും അനുഭവിച്ചിട്ടുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജീവ സി പി ഐ എം പ്രവര്‍ത്തകനായ ഹോസ്റ്റല്‍ വാര്‍ഡനെ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് തമ്പാന്,ജില്ലാ ജനറല്‍ സെക്രട്ടറിമാരയ മാര്ട്ടിന് ജോര്‍ജ്,രജിത രാജന്, മണ്ഡലം പ്രസിഡന്റ്മാരായ വിഷ്ണു പ്രകാശ്, അജീഷ് പി സി, രാകേഷ് പാണംതോട്, അനൂപ് ഓര്‍ച്ച, നിയോജക മണ്ഡലം ഭാരവാഹികളായ സിജോ അമ്പാട്ട്, അജിത്ത് പൂടങ്കല്ല്,രഞ്ജിത്ത് അരിങ്കല്ല്, ജിബിന്‍ ജെയിംസ്,കൃഷ്ണലാല്‍ തോയമ്മല്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന് വേളൂര്‍, ബളാല്‍ മണ്ഡലം പ്രസിഡന്റ് എം പി ജോസഫ്,കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാഘവന്,ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജോ പി ജോസഫ്,ബാലഗോപാലന് കാളിയാനം,കണ്ണന് പട്ളം, കണ്ണന് മാളൂര്‍കയം തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ച് ട്രൈബല്‍ ഓഫീസിനു മുന്നില്‍ വെച്ച് വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലീസുമായി നേരിയ ഉന്തുംതള്ളുംനടന്നു
