പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ശബ്ദ സന്ദേശം പ്രചരിപ്പിച്ച ഐ.എന്‍.ടി.യു.സി നേതാവിനെ പുറത്താക്കി

കാഞ്ഞങ്ങാട് : പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളേയും, കോണ്‍ഗ്രസ് പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുംവിധം സാമൂഹ്യ മാധ്യങ്ങളില്‍ ഉള്‍പ്പെടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ എ.കെ.കോരനെ യൂണിയന്റെ ഭാരവാഹി സ്ഥാനത്ത് നിന്നും സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി ഐ. എന്‍.ടി.യു.സി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് (ഇന്‍. ചാര്‍ജ്) സി. വിദ്യാധരന്‍ , ജനറല്‍ സെക്രട്ടറി പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു

 

error: Content is protected !!