16 കാരനെ പീഡിപ്പിച്ച കേസ്: ബേക്കല്‍ എഇഒ സൈനുദ്ദീന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്സില്‍

കാഞ്ഞങ്ങാട് : ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒ സൈനുദ്ദീന്‍ ഉള്‍പ്പെടെ 18 ഓളം പേര്‍ പ്രതികള്‍. അറസ്റ്റ് രേഖപ്പെടുത്തിയ ബേക്കല്‍ എഇഒയും പടന്ന സ്വദേശിയും പടന്നക്കാട് താമസിക്കുന്ന സൈനുദ്ദീന്‍, അയല്‍വാസി പടന്നക്കാട്ടെ റംസാന്‍, കൊടക്കാട് ചൂരിക്കോല്‍ സ്വദേശി സുകേഷ് (40) എന്നിവരെ
ഇന്ന്ഉച്ചയോടെ പോലീസ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി .

ചന്തേര, വെള്ളരിക്കുണ്ട്, നീലേശ്വരം, ചീമേനി സ്റ്റേഷനുകളായി എട്ടു കേസുകളായി പത്തോളം പേരാണ് പ്രതികള്‍.കണ്ണൂര്‍ റൂറല്‍, കണ്ണൂര്‍ സിറ്റി, കോഴിക്കോട്,എറണാകുളം സ്റ്റേഷനിലായി ആറ് കേസുകളില്‍ എട്ടു പ്രതികളാണുള്ളത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ
കുട്ടിയാണ് നിരന്തരം ലൈംഗിക പീഡനത്തിനിരയായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പോക്‌സോ കേസുകള്‍ ആണ് റജിസ്ട്രര്‍
ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പലയിടങ്ങളില്‍ എത്തിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്
ഇരയാക്കിയത്. റെയില്‍വേ ജീവനക്കാരനും ഫുട്‌ബോള്‍ കോച്ചുമായ ചിത്ര രാജ് , ഷിജിത്ത് ചീമേനി, പടന്നയിലെ ലീഗ് നേതാവ് വടക്കുംമ്പാട് സിറാജുദ്ദീന്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ പലരും ഒളിവില്‍ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതല്‍ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തില്‍ പരിശോധന തുടരുകയാണ്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്ത്, വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ. പി. സതീഷ്, ചീമേനി ഇന്‍സ്‌പെക്ടര്‍ ടി. മുകുന്ദന്‍, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

error: Content is protected !!