കാഞ്ഞങ്ങാട്:ഖത്തര്‍ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കു.ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കുന്നുമ്മല്‍ കേന്ദ്രീകരിച്ച്ആരംഭിച്ച പ്രകടനത്തിന് നിരവധി ആളുകള്‍ പങ്കെടുത്തു.തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന പൊതുയോഗം മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം പൊക്ലന്‍ അധ്യക്ഷത വഹിച്ചു. പി കെ നിഷാന്ത്, പി അപ്പുക്കുട്ടന്‍,കെ വി സുജാത എന്നിവര്‍ സംസാരിച്ചു.കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.
