കേരളത്തിലെ പോലീസ് സാധാരണക്കാരൻ്റെ കാലനായി മാറുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്

കാസര്‍കോട്: കേരളത്തിലെ പോലീസ് സാധാരണക്കാരന്റെ കാലനായി മാറുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്. പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്രമാറ്റത്തിനായി കാസര്‍കോട് എസ്പി ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാളെ നിരപരാധിയാണോ അപരാധിയാണോ എന്ന് തീരുമാനിക്കേണ്ടത് മര്‍ദ്ദന മുറകള്‍ ഉപയോഗിച്ചല്ല. നിരപരാധികള്‍ കുറ്റം ഏറ്റെടുക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.നിരവധി ആളുകള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനില്‍ തന്നെ മരണമടഞ്ഞിട്ടുണ്ട്. ഇതിനെ കെട്ടിതൂക്കി ആത്മഹത്യയാക്കി മാറ്റിയ ചരിത്രമാണുള്ളത്. എന്തും ചെയ്യാനുള്ള ലൈസന്‍സാണ് കാക്കിയുടുപ്പ് എന്ന ധാരണയാണ് പോലീസിനുള്ളത്. ജനങ്ങളെ ക്രൂരമായി തല്ലിചതക്കുന്ന സേനയായി പോലീസ് മാറി.നിരായുധരായ ആളുകളെയാണ് പോലീസ് മര്‍ദ്ദിക്കുന്നത്. ഇത് നീതിയാണോ എന്ന് പരിശോധിക്കണം.എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന സുപ്രീകോടതി നിയമത്തെ ജലരേഖയാക്കി മാറ്റിയാണ് ഇവിടത്തെ പോലീസ് സേന പ്രവര്‍ത്തിക്കുന്നത്.കേരത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി നര്‍ബന്ധമാക്കിയെങ്കിലും അക്രമം നടക്കുമ്പോള്‍ പല പോലീസ് സ്റ്റേഷനിലും സിസിടിവി ഓഫാണ്. കേരളത്തിലെ ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് സ്റ്റേഷനായി മാറിയിരിക്കുന്നു. പോലീസ് എന്നത് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഭരണകൂടത്തിന്റെ ഒരു സേനയായി പോലീസിനെ മാറ്റി.സിപിഎമ്മുകാരന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ സെക്കന്റുകൊണ്ട് ജാമ്യമില്ലാ വകുപ്പില്‍ എഫ്‌ഐആര്‍ ഇടുന്ന പോലീസ് ബിജെപിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നാല്‍ ദിവസങ്ങള്‍ വൈകിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സിപിഎമ്മുകാരനെല്ലാതെ വേറൊരാള്‍ക്കും നീതി ലഭിക്കുന്നില്ല.സിപിഎമ്മിന് വിടുപണിചെയ്യുന്നവരെ പല പോലീസ് സ്റ്റേഷനുകളില്‍ നിയമിച്ചിരിക്കുകയാണ്.16 കസ്റ്റഡിമരണങ്ങളാണ് നടന്നിട്ടുള്ളത്. പ്രാകൃത രൂപത്തിലുള്ള മര്‍ദ്ദന മുറകളാണ് പലയിടത്തും. കേരളത്തിലെ പോലീസ് പിണറായി വിജയന്റെ ഗുണ്ടകളായി മാറിയാല്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ എന്ത് ചെയ്യും.ജനങ്ങള്‍ നിയമം കൈയ്യിലെടുക്കേണ്ട അവസ്ഥയാണുള്ളത്.പോലീസുകാര്‍ക്കെതിരെയുള്ള 766 കേസില്‍ ഗുരുതരമായ കുറ്റത്തിന്റെ പേരില്‍ 16 പോലീസുകാരെ മാത്രമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.766 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭയമില്ലാതെ പോലീസ് സ്റ്റേഷനില്‍ പോകാന്‍ സാധിക്കില്ല. വാദി പ്രതിയാകുന്ന സാഹചര്യവും അവഹേളനം ഏറ്റുവാങ്ങി നീതി നിഷേധിക്കപ്പെട്ട് പുറത്തേക്ക് പോകേണ്ട അവസ്ഥയാണ്.വികസിത കേരളം സാധ്യമാകണമെങ്കില്‍ പോലീസ് സേനയില്‍ അടിമുടി മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.സുനില്‍ സ്വാഗതവും മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.ഉദയഗിരിയില്‍ നിന്ന് ആരംഭിച്ച മര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, മണികണ്ഠറൈ, എം.ബല്‍രാജ്, എം.ജനനി, മുരളീധര യാദവ്, എം.ഭാസ്‌കരന്‍, സെക്രട്ടറിമാരായ എന്‍.മധു, മഹേഷ് ഗോപാല്‍. പുഷ്പാഗോപാലന്‍, ലോകേഷ് നോണ്ട, കെ.എം.അശ്വിനി, കെ.ടി.പുരുഷോത്തമന്‍, ഖജാന്‍ജി വീണഅരുണ്‍ ഷെട്ടി, സെല്‍കോഡിനേറ്റര്‍ സുകുമാര്‍ കുദ്രെപാടി, എസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.കയ്യാര്‍, എസ് ടിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.ഡി.ഭരതന്‍, ഷിബുപാണത്തൂര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രമണി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡന്റ് വല്‍സരാജ്, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.നാരായണ നായ്ക്,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

error: Content is protected !!