ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് അവാര്‍ഡ് : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ആനന്ദവനം പച്ചത്തുരുത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം

അജാനൂര്‍: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഹരിത തുരുത്തുകള്‍ വിലയിരുത്തിയതില്‍ , തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ആനന്ദവനം പച്ചത്തുരുത്ത് കരസ്ഥമാക്കി . കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സംസ്ഥാന തലത്തില്‍ പ്രവേശനം ലഭിച്ചത്. 2865 വൃക്ഷങ്ങളാണ് വര്‍ഷങ്ങളുടെ ശ്രമഫലമായി ആനന്ദവനത്തില്‍ വച്ചു പിടിപ്പിച്ചത്. അന്‍പത് തരം മരങ്ങള്‍, സന്ധ്യങ്ങള്‍ , വള്ളിചെടികള്‍ , ചെറുസസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, എന്നിവ ആനന്ദവനത്തില്‍ ഉണ്ട്. കൂടാതെ വിവിധതരം ശലഭങ്ങള്‍ , പക്ഷികള്‍ എന്നിവ ആനന്ദവനത്തിന്റെ പ്രത്യേകതകളാണ്. ഒട്ടനവധി ചെറു ജീവികളും ആനന്ദവനത്തില്‍ ധാരാളം കാണാന്‍ സാധിക്കും. 2025 സെപ്റ്റംബര്‍ 16 ന് തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും.

error: Content is protected !!